Latest News

കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി തീവണ്ടി തട്ടിമരിച്ചു

തിരൂർ: കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.  റെയിൽപാതയോരത്താണ് ഇവരുടെ വീട്. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഷെൻസ റെയിൽപാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിനിനു മുന്നിലാണ് ഷെൻസ അകപ്പെട്ടത്.

മാതാവ്: ഹൈറുന്നീസ. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.