കാഞ്ഞങ്ങാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളിക്കോത്ത് കാവിനു സമീപത്തെ രഘു-നാരായണി ദമ്പതികളുടെ മകന്‍ കാറ്റാടി സുനില്‍ (37) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. കോട്ടച്ചേരി സിറ്റി ഹോസ്പിറ്റലിനു മുന്നിലെ സീബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ കാഞ്ഞങ്ങാടു ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്കു അമിത വേഗതയില്‍ വന്ന കാറിടിച്ച് വീഴ്ത്തുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നില ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
യുവാവിനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. നഗരത്തിലെ 35ഓളം സി സി ടി വി ക്യാമറകള്‍ തകരാറിലായി വര്‍ഷങ്ങളായെങ്കിലും ഇതുവരെ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.

No comments:
Post a Comment