തിരുവനന്തപുരം: വാളയാര്‍ കേസിൽ ആരോപണ വിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെ മാറ്റി. അഡ്വ.എൻ രാജേഷിനെതിരെയാണ് നടപടി.[www.malabarflash.com]
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്ക് വേണ്ടി ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഹാജരായിരുന്നു. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടിയാണ് രാജേഷ് ഹാജരായത്. പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു.
വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ ബന്ധുക്കളും രാജേഷിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ചിരുന്നു.
No comments:
Post a Comment