തിരുവനന്തപുരം: എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേര്‍ന്നത്.
എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയത്തിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐ. മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു. സി.പി.എം. സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ചു വിജയിച്ചു. 1999-ലും 2004-ലുമാണ് കണ്ണൂരില്‍നിന്ന് അദ്ദേഹം എം.പി.യായത്.
മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍ സി.പി.എം. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പിന്നീട് കോണ്‍ഗ്രസിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി 2011-ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വിജയിച്ച് എം.എല്‍.എ.യായി.

അടുത്തിടെ നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് കോണ്‍ഗ്രസില്‍നിന്നും അദ്ദേഹത്തെ പുറത്താക്കി. ഇതിനുപിന്നാലെയാണ് എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേര്‍ന്നത്.
No comments:
Post a Comment