മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 75.78 ശതമാനം പോളിങ് രേഖപ്പെടുത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പോളിങ് ശതമാനത്തിൽ നിന്നും 0.41 ശതമാനം കുറവാണുണ്ടായത്.[www.malabarflash.com]
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 76.19 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 2,14,779 വോട്ടർമാരിൽ നിന്നും 86,558 സ്ത്രീകളും 76,192 പുരുഷന്മാരുമടക്കം 1,62,750 പേരാണ് വോട്ട് ചെയ്തത്.
മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപാടി, പൈവളികെ, കുമ്പള, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളിലെ 198 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 2,08,145 വോട്ടർമാരിൽ 1,58,584 പേരാണ് കഴിഞ്ഞ തവണ വോട്ട് ചെയ്തത്.
പോളിങ് കൂടുതൽ വോർക്കാടിയിൽ; കുറവ് മംഗൽപാടിയിൽ
ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കൂടുതൽ വോർക്കാടി പഞ്ചായത്തിൽ. 79.09 ശതമാനം. 19,812 വോട്ടർമാരിൽ 15,671 പേർ വോട്ട് ചെയ്‌തു. രണ്ടാമത് മീഞ്ചയാണ്. 78.03 ശതമാനം. 18,738 പേരിൽ 14,623 വോട്ടർമാർ സമ്മതിദാനവകാശം രേഖപ്പെടുത്തി.

മൂന്നാമതുള്ള എൻമകജെയിൽ 77.42 ശതമാനമാണ് പോളിങ്. 16,992 പേർ വോട്ട് ചെയ്‌തു. ആകെ വോട്ടർമാർ 21,945. പുത്തിഗെയിൽ 17,337 പേരിൽ 13,350 പേർ വോട്ട് ചെയ്‌തു. 77 ശതമാനം.
പൈവളിഗെയിൽ 20,498 പേർ വോട്ട് രേഖപ്പെടുത്തി. 26,666 വോട്ടർമാരാണുള്ളത്. 76.86 ശതമാനം. മഞ്ചേശ്വരത്ത് 74.95 ശതമാനമാണ് പോളിങ്. ആകെയുള്ള 32,056 പേരിൽ 24,026 പേർ വോട്ട് ചെയ്‌തു.
കുമ്പള പഞ്ചായത്തിൽ പോളിങ് 74.13 ശതമാനമാണ്. 37,688 പേരിൽ 27,941 പേർ വോട്ട് രേഖപ്പെടുത്തി. മംഗൽപാടിയിലാണ് പോളിങ് ഏറ്റവും കുറവ് , 73.14 ശതമാനം. 40,537 വോട്ടർമാരിൽ 29,649 പേർ വോട്ട് ചെയ്‌തു.
പദ്രെയിൽ 86.5 ശതമാനം ആരിക്കാടിയിൽ 66.2
ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് പദ്രെയിലെ ബൂത്തുകളിൽ. പദ്രെ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 198 -ാം ബൂത്തിൽ 86.5 ശതമാനവും പദ്രെ ഗവ. യുപി സ്‌കൂളിലെ 197 -ാം ബൂത്തിൽ 84.7 ശതമാനവും പോളിങ് രേഖപ്പെടുത്തി.

41 ബൂത്തുകളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് നടന്നു. ഏറ്റവും കുറവ് പോളിങ് ആരിക്കാടി ഗവ. ബേസിക് എൽപി സ്‌കൂളിലെ 133 -ാം ബൂത്തിലാണ്. 66.2 ശതമാനം. പദ്രെ 198 -ാം ബൂത്തിൽ 815 പേരിൽ 365 സ്ത്രീകളും 340 പുരുഷന്മാരുമുൾപ്പെടെ 705 പേർ വോട്ട് ചെയ്‌തു. 197 ൽ 876 പേരിൽ 742 പേരാണ് വോട്ട് ചെയ്തു. 394 പുരുഷന്മാരും 348 സ്ത്രീകളും. 133 -ാം ബൂത്തിൽ 923 വോട്ടർമാരിൽ 338 സ്ത്രീകളും 273 പുരുഷന്മാരുമടക്കം 611 പേർ വോട്ട് ചെയ്തു. കണ്ണൂർ ഗവ. എൽപി സ്‌കൂളിലെ 177 -ാം ബൂത്തിൽ 84.48 ശതമാനവും സ്വർഗ സ്വാമി വിവേകാനന്ദ യുപി സ്‌കൂളിലെ 194-ാം ബൂത്തിൽ 83.92 ശതമാനവും ഇച്ചിലംപാടി എയ്ഡഡ് സീനിയർ ബേസിക് സ്‌കൂളിലെ 136-ാം ബൂത്തിൽ 82.99 ശതമാനവും പോളിങ് രേഖപ്പെടുത്തി.
No comments:
Post a Comment