ഉദുമ: ഉദുമ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ ഐ ടി മേളയിൽ പിലിക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സി മുഹ്സിന ഷാനി മലയാളം ടൈപ്പിങിൽ ആറാം തവണയും വിജയകിരീടം ചൂടി.[www.malabarflash.com]
യു പി, ഹൈസ്കൂൾ വിഭാഗത്തിലായി ഈയിനത്തിൽ നേരത്തേ അഞ്ചുതവണ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മൂന്നു തവണ സംസ്ഥാന തല മത്സരത്തിൽ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിലേതിനേക്കാൾ വ്യത്യസ്ത രീതിയിൽ രൂപകൽപ്പനയും കൂടി ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചിരുന്നത്. നിർദ്ദിഷ്ട ടെക്സ്റ്റ് ടൈപ്പ് ചെയ്തതിന് ശേഷം, ഫോണ്ട്, സൈസ്, അലൈൻമെന്റ് , ചിത്രങ്ങൾ ക്രമപ്പെടുത്തി ഉൾപ്പെടുത്തൽ, പേജ് നമ്പർ, ബാക്ക് ഗ്രൗണ്ട് കളറിങ്, ബോർഡർ, മർജിൻ, തലക്കെട്ട്, ബോൾഡ് തുടങ്ങിയവ സെറ്റ് ചെയ്യുന്നതിന് ഇത്തവണ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം വരെ വേഗതയും കൃത്യതയും മാത്രമായിരുന്നു മൂല്യനിർണയം ചെയ്തിതിരുന്നത്. ഇത്തവണ പകുതി സ്കോർ രൂപകൽപ്പനയ്ക്കാണ് നിർദ്ദേശിച്ചിട്ടുള്ളത്.
സഹോദരൻ മുബഷിർ ഷാൻ ഇതേയിനത്തിൽ മൂന്നു തവണ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. മാണിയാട്ടെ റിട്ട. അധ്യാപകൻ ടി എം സി മുഹമ്മദിന്റെയും സി എച്ച് സുബൈദയുടെയും മകളാണ് .

No comments:
Post a Comment