Latest News

ഹിന്ദു യുവതിക്കൊപ്പം സിനിമകണ്ട മുസ്ലിം യുവാവിന് മര്‍ദനം: പ്രതികള്‍ക്ക് 21000 രൂപ വീതം പിഴയും എട്ട് മാസം തടവും

മംഗളുരു: ഹിന്ദു യുവതിക്കൊപ്പം മംഗളുരുവിലെ മാളില്‍ സിനിമ കണ്ടതിന് മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ക്ക് ശിക്ഷ. മാളിലെ ജീവനക്കാരായ അഞ്ച് പേര്‍ക്കാണ് 21000 രൂപ വീതം പിഴയും എട്ട് മാസം വീതം തടവും കോടതി വിധിച്ചത്.[www.malabarflash.com]

ഫോറം ഫിസ മാള്‍ ജീവനക്കാരായിരുന്ന ചേതന്‍, രക്ഷത് കുമാര്‍, അശ്വിന്‍ രാജ്, സന്തോഷ് ഷെട്ടി, ശരത് കുമാര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പിഴ തുകയില്‍ അഞ്ച് ലക്ഷം രൂപ മര്‍ദനത്തിന് ഇരയായ യുവാവിന് നല്‍കണം.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉഡുപ്പി സ്വദേശിനിയായ യുവതിയും മണിപ്പാല്‍ സ്വദേശിയായ യുവാവും 2016 ഏപ്രില്‍ നാലിനാണ് ഫോറം ഫിസ മാളില്‍ സിനിമ കണാനെത്തിയത്. സിനിമ കണ്ടിറങ്ങിയ ഇവര്‍ വീടുകളിലേക്ക് മടങ്ങാന്‍ വാഹനം കാത്തിരിക്കുമ്പോഴാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. 

യുവാവിനെ ആളൊഴിഞ്ഞ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയ സംഘം ക്രൂരമായി തല്ലിചതക്കുകയായിരുന്നു. അക്രമം കണ്ട് ഭയന്നോടിയ യുവതി മംഗളുരു സൗത്ത് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.