Latest News

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി മുങ്ങിമരിച്ചു

ബന്തിയോട്: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ധര്‍മത്തടുക്കയിലെ ഇബ്രാഹിമിന്റെ മകന്‍ സിദ്ദീഖ് (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം.[www.malabarflash.com]

ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ ഉച്ചയോടെ ചള്ളങ്കയം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് ഒഴുക്കില്‍പെട്ട കുട്ടിയെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇതേ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയും ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ധര്‍മത്തടുക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സിദ്ദീഖ് എസ് എസ് എഫ് മംഗലടുക്ക യൂണിറ്റ് സെക്രട്ടറിയാണ് സിദ്ധീഖ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.