അമേരിക്ക: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സ്ഥാപകനും തലവനുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.[www.malabarflash.com]
അമേരിക്കന്‍ സൈനിക നടപടിക്കിടെ ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളെയും ചേര്‍ത്താണ് പൊട്ടിത്തെറിച്ചത്. വടക്ക്-കിഴക്കന്‍ സിറിയയില്‍ സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിടെയാണ് സംഭവം. ട്രംപ് ഞായറാഴ്ച നടത്തിയ ഒരു അസാധാരണ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസ് സൈന്യം ഒരു ഭയപ്പെടുത്തുന്ന രാത്രി കാല തിരച്ചില്‍ നടത്തിയെന്നും ഒടുവില്‍ അവര്‍ ഭംഗിയായി അത് പൂര്‍ത്തീകരിച്ചുമെന്നാണ് അദ്ദേഹം ഇതുസംബന്ധിച്ച് പറഞ്ഞത്.
സൈന്യം പൂര്‍ണമായും തന്നെ വളഞ്ഞുവെന്ന് ബോധ്യമായപ്പോള്‍ ഭയചകിതനായി പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അദ്ദേഹം അവസാന നിമിഷം കഴിഞ്ഞത്. ഓപറേഷനില്‍ ഒരു സൈനികനും ജീവന്‍ നഷ്ടമായിട്ടില്ലെന്നും എന്നാല്‍ ബാഗ്ദാദിയെ കൂടാതെ ഇയാളുടെ സംഘത്തില്‍പ്പെട്ട ഏതാനും പേരെകൂടി കൊലപ്പെടുത്തിയതായും ട്രംപ് പറഞ്ഞു.

No comments:
Post a Comment