ഉദുമ: കേരള ബീച്ച് ഗെയിംസ് കായിക കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് ഉദുമ മേഖല മത്സരങ്ങള്‍ പള്ളിക്കര ബീച്ചില്‍ നടത്തുവാന്‍ ബീച്ചില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ തീരുമാനിച്ചു.[www.malabarflash.com]
ഫുടബോള്‍, കബഡി, വോളിബോള്‍, വടംവലി എന്നീയിനങ്ങളില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് മത്സരിക്കാം. കൂടാതെ മല്‍സ്യ തൊഴിലാളികള്‍ക്കായി ഫുടബോള്‍, വടംവലി എന്നീ മത്സരങ്ങള്‍ പ്രത്യേകമായി ഉണ്ടാകും. ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍, ഗോള്‍ഡ്ഹില്‍ ഹദ്ദാദ്നഗര്‍ എന്നിവരുടെ സഹകരണത്തോടെ ഒക്ടോബര്‍ 26, 27 തീയതികളില്‍ ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ ഫുടബോള്‍ മത്സരം നടത്തും. മറ്റുമത്സരങ്ങള്‍ നവംബര്‍ 3ന് പള്ളിക്കര ബീച്ചില്‍ നടത്തും.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, കെ രവിവര്‍മ്മന്‍, പുഷ്‌കരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ബീച്ച് ഗെയിംസ് ജില്ലാ കോര്‍ഡിനേറ്റര്‍ പള്ളം നാരായണന്‍ സ്വാഗതവും സുധാകരന്‍ പള്ളിക്കര നന്ദിയും പറഞ്ഞു.
കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി എന്നിവര്‍ രക്ഷാധികാരികളും പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ചെയര്‍പേഴ്‌സണായും സുധാകരന്‍ പള്ളിക്കര ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സംഘടക സമിതി രൂപികരിച്ചു.
മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 20ന് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447037405 എന്ന നമ്പറില്‍ ബന്ധപെടുക.
No comments:
Post a Comment