ഉദുമ: അനധികൃത മദ്യ വിൽപ്പനയ്‌ക്കും പരസ്യ മദ്യപനത്തിനെമെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഉദുമ പഞ്ചായത്തിലെ മുല്ലച്ചേരി, മൊട്ടമ്മൽ, വെടിക്കുന്ന് പ്രദേശങ്ങളിലാണ് മദ്യ വിൽപ്പനയും മദ്യപാനവും. ഇതിനെതിരെ കുടുംബശ്രീ പ്രവർത്തകർ പോലീസിനും എക്‌സ്‌സൈനും പരാതി നൽകി.[www.malabarflash.com]
മുല്ലച്ചേരി മൊട്ടമ്മൽ മഹാകവി പി കുഞ്ഞിരാമൻ നായർ ആൻഡ് ആൻഡ് വായനശാലയുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. മദ്യത്തിനെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ എൻ മുഹമ്മദാലി ഉദ്‌ഘാടനം ചെയ്‌തു. വി സുധാകരൻ അധ്യക്ഷനായി. മേൽപറമ്പ് എസ്‌ഐ പി പ്രദീപ്‌കുമാർ, പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സന്തോഷ്‌കുമാർ, താലൂക്ക് ലൈബ്രറി കൺസിൽ സെക്രട്ടറി ടി രാജൻ, ചിന്താമണി എന്നിവർ സംസാരിച്ചു. ശ്രീകുമാർ സ്വാഗതവും ബബിത ബിജു നന്ദിയും പറഞ്ഞു.
No comments:
Post a Comment