Latest News

ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറ് പേരെ കൊളത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

വടകര വില്ല്യാപ്പള്ളി സ്വദേശികളായ കുനിയില്‍ അശ്‌റഫ്(45), കിഴക്കേ പനയുള്ളതില്‍ സുബൈര്‍(52), വളാഞ്ചേരി പുറമണ്ണൂര്‍ ഇരുമ്പാലയില്‍ സിയാദ്(37), കൊളത്തൂര്‍ പള്ളിയില്‍കുളമ്പ് പൂവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്(20), കൊളത്തൂര്‍ മൂച്ചിക്കൂടത്തില്‍ സാലി ഫാമിസ്(21), ചെര്‍പ്പുളശ്ശേരി ഇടയാനില്‍ മുഹമ്മദ് അശ്‌റഫ്(29) എന്നിവരെയാണ് എ എസ്പി രീഷ്മാ രമേശിന്റെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്തത്. 

1000, 500 രൂപയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച റിറ്റ്‌സ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.