കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ചയില്‍ 17 വര്‍ഷം മുമ്പ് പൊതുമരാമത്ത് കരാറുകാരന്‍ ടി. അബ്ദുല്‍ റഹ്മാനെ കഴുത്തറുത്ത് കൊന്ന കേസിന് വീണ്ടും ജീവന്‍ വെക്കുന്നു.[www.malabarflash.com]
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ഒരാളെ ചോദ്യം ചെയ്തു വരുന്നു. കേസില്‍ അറസ്റ്റ് ഉണ്ടായേക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കരുതുന്ന 36 കാരനെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കാസര്‍കോട് നഗരസഭാ പരിധിയിലെ ഒരു യുവാവാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ഉള്ളതെന്ന് അറിയുന്നു. ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് സംശയം. എന്തിന് ഈ കൃത്യം ഏല്‍പ്പിച്ചുവെന്നും ആരാണ് ഇതിന് പിന്നില്‍ എന്നുമൊക്കെ കണ്ടെത്തേണ്ടതുണ്ട്. അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല.
ബോസ് എന്ന് പേരുള്ള ഒരാള്‍ സഹായത്തിന് സുഹൃത്തിനെ കാറില്‍ കൂട്ടിക്കൊണ്ട് പോയി കൃത്യം നിര്‍വ്വഹിച്ചുവെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. കൊലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നും പുറത്ത് പറയേണ്ട തരത്തില്‍ ആയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
2002 സെപ്തംബര്‍ 25ന് രാത്രിയോ 26ന് പുലര്‍ച്ചെയോ ആണ് അബ്ദുല്‍ റഹ്മാന്‍ ബേവിഞ്ചയിലെ ഇരുനില വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്.
No comments:
Post a Comment