തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ദമ്പതികള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കെ അവരുടെ രണ്ട് വയസ്സുള്ള മകള്‍ വീപ്പയിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ ത്രെസ്പുരം ഗ്രാമത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്.[www.malabarflash.com]
ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കെ മകള്‍ അടുത്തില്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ അവളെ തിരഞ്ഞപ്പോഴാണ് വീപ്പയില്‍ ചലനരഹിതയായി കിടക്കുന്നത് കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തമിഴ്‌നാട് ഗ്രാമത്തിലെ വീടിനടുത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണുപോയ കുട്ടിയെ രക്ഷിക്കാന്‍ 80 മണിക്കൂര്‍ നീണ്ട ശ്രമം നടത്തുകയും ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ് സുജിത് വില്‍സന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ തമിഴ്‌നാട്ടിലെ ടെലിവിഷന്‍ ചാനലുകള്‍ തത്സമയം കാണിച്ചിരുന്നു.

No comments:
Post a Comment