Latest News

വടംവലി മത്സരത്തിൽ നിന്ന് സ്വരൂപിച്ച പണം മണികണ്ഠന്റെ ചികിത്സയ്ക്ക്

ഉദുമ: ഉത്തര മേഖല കൗണ്ടി വടംവലി മത്സരം നടത്തി അത് വഴി സ്വരൂപിച്ച പണം ചികിത്സയിൽ കഴിയുന്ന മണികണ്ഠൻ മുല്ലച്ചേരിക്ക് നൽകി ഉദുമ ടൗൺ വടംവലി ടീം മാതൃക കാട്ടി.[www.malabarflash.com]

കെട്ടിട നിർമ്മാണ ജോലിക്കിടെയാണ്‌ മുല്ലച്ചേരിയിലെ മണികണ്ഠൻ പരിക്ക്
പറ്റി കിടപ്പിലായത്. വടംവലി മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് കഴിഞ്ഞയുടനെ സംഘാടകരും പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കലും രജിത അശോകനും മണികണ്ഠന്റെ വീട്ടിലെത്തി തുക കൈമാറുകയായിരുന്നു.
ഉദുമയിൽ വെച്ച് നടന്ന ഉത്തര മേഖല കൗണ്ടി മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി ഉദ്‌ഘാടനം ചെയ്തു. എച്ച്.ശശികുമാർ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ നാലാം വാതുക്കൽ, രജിത അശോകൻ, മഹേഷ് കുട്ടുമൻസ്, അഭിലാഷ് മടിക്കൈ,സഞ്ജു കരിപ്പോടി, എന്നിവർ പ്രസംഗിച്ചു. 

ഉദുമയിൽ നിന്നുള്ള സംസ്ഥാന, ജില്ലാ കായിക താരങ്ങളെയും ആംബുലൻസ് ഡ്രൈവർ ഹസ്സൻ ദേളിയെയും ബേക്കൽ പോലിസ് എസ്.ഐ.അജിത് കുമാർ ആദരിച്ചു.
വടംവലി മത്സരത്തിൽ ലയൺസ്‌ പെരിയ ജേതാക്കളായി.ജിംഖാന മാവുങ്കാലിനാണ് രണ്ടാം സ്ഥാനം. സ്പോർട്സ് സെന്റർ ബാനവും യുവചേതന പെരളവും മൂന്നും നാലും സ്ഥാനത്തെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.