മംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയായ ജാല്‍സൂര്‍ മാവിനക്കട്ടയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കേരള എസ്.ആര്‍.ടി.സി ബസ് ഇന്നോവ കാറിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുട്ടിയടക്കം നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
കാസര്‍കോട് ഭാഗത്ത് നിന്ന് സുളള്യയിലേക്ക് പോവുകയായിരുന്ന ബസ് എതിര്‍ദിശയിലേക്ക് വരികയായിരുന്ന കാറുമായി കുട്ടിയിടിക്കുകയായിരുന്നു.
ബണ്ട്വാള്‍ കെദില സ്വദേശി മജീദ് (32), പുത്തുര്‍ കബക്കയിലെ മുഹമ്മദ് സാദിഖ് (31) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ സുള്ള്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment