ചാലക്കുടി: ദേശീയപാതയില്‍ സര്‍വിസ് റോഡിലെ കുഴിയില്‍ തെന്നി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ദമ്പതികള്‍ ലോറി കയറി മരിച്ചു. പൂത്തന്‍ചിറ വേലപ്പറമ്പില്‍ ബാലകൃഷ്ണന്റെ മകന്‍ ഷൈന്‍ (55), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച രാവിലെ 10.45ന് മുരിങ്ങൂര്‍ സിഗ്നല്‍ കവലക്ക് സമീപമായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. ബൈക്ക് സര്‍വിസ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് വീണ ഇരുവരുടെയും മേല്‍ ലോറി കയറി.
ബിന്ദു സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷൈൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ട്യൂഷന്‍ സെന്റര്‍ നടത്തി വരികയായിരുന്നു ഷൈന്‍. രണ്ട് മക്കളുണ്ട്.
അപകടത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചു.

No comments:
Post a Comment