കാസര്‍കോട്: പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മാതാവിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
പെരുമ്പളക്കടവ് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസ (18) യെയാണ് അബോധാവസ്ഥയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ രണ്ട് വയസ് പ്രായമുള്ള മകള്‍ മിസ്ബയാണ് മംഗളൂരു ആശുപത്രിയില്‍ മരിച്ചത്.
കുഞ്ഞിന് വിഷം നല്‍കിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. റുമൈസയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment