Latest News

ഡെപ്പോസിറ്റ് കളക്ടര്‍മാരെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ശബള സ്‌കെയില്‍ അനുവദിക്കണം

കാസർകോട്: ഡെപ്പോസിറ്റ് കളക്ടർമാരെ ഫീഡർ കാറ്റഗറിയിൽ ഉൾപ്പെടുത്തി ശബള സ്കെയിൽ അനുവദിക്കണമെന്ന് ജില്ലാ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോൺ ആൻഡ് ഡെപ്പോസിറ് കലക്ടർസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]

മൂപ്പത് വർഷത്തിലധികമായി ജോലി ചെയ്തിട്ടും ആനുകൂല്യമെന്നും ലഭിക്കാതെ പിരിഞ്ഞ് പോകേണ്ടി ഗതിയിലാണ് തൊഴിലാളികൾ.
കാസർകോട് ജില്ലാ ബാങ്ക് ഹാളിൽ സമ്മേളനം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം ജയകുമാർ ഉദ്ഘാടനം ചെയ്തു. 

ടി വി ലിസി അധ്യക്ഷയായി. ബെഫി സംസ്ഥാന കമ്മിറ്റിയംഗം പി കുമാരൻ നായർ, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി രാജൻ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. എം ഓ ചന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കെ എസ് ശിവ ശങ്കരൻ വരവ് -ചെലവ് കണക്ക് അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി കെ വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:
ടി വി ലിസി (പ്രസിഡന്റ്), വി വി വിജയൻ, എം കെ മധുസുദനൻ (വൈസ് പ്രസിഡന്റ്), കെ വി ബാലകൃഷ്ണൻ (സെക്രട്ടറി), ബാലകൃഷ്ണൻ ചെർക്കള, ഇന്ദിര കാഞ്ഞങ്ങാട് (ജോയിന്റ് സെക്രട്ടറി), കെ എസ് ശിവശങ്കർ (ട്രഷറർ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.