Latest News

വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റും എ.ഐ.സി.സി അംഗവുമായ കാവല്ലൂര്‍ മധു (65) ആണ് മരിച്ചത്. വട്ടിയൂര്‍ക്കാവിന് സമീപമുള്ള കാവല്ലൂര്‍ സ്വദേശിയാണ്.[www.malabarflash.com]

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെവച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.

മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, വി.എം സുധീരന്‍ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് കെ.പി.സി.സി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തും. 

കാവല്ലൂര്‍ മധുവിന്റെ മരണത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. സംസ്‌കാരത്തിന് ശേഷം പ്രചാരണം പുനരാരംഭിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.