കോൽക്കത്ത: പ്രണയബന്ധം എതിർത്ത അമ്മയെ തലയ്ക്കടിച്ചു കൊന്നു പെണ്മക്കൾ കുളത്തിൽ തള്ളി. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണു സംഭവം. ജിയാഗഞ്ച് സ്വദേശിനി കൽപ്പന ദേയ് സർക്കാരിനെയാണു മക്കൾ കൊലപ്പെടുത്തിയത്.[www.malabarflash.com]
ഒക്ടോബർ ഏഴിനാണു പുർബ പ്രൈമറി സ്കൂൾ പ്രധാന അധ്യാപികയായ കൽപ്പനയെ കാണാതായത്. അമ്മയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും മക്കൾ പരാതി നൽകിയില്ല. ഇതു സമീപവാസികളിൽ സംശയമുണ്ടാക്കി. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിലാണു മക്കൾ കുറ്റം സമ്മതിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ടു കൽപ്പനയുടെ മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രേയയുടെ പ്രണയബന്ധമാണു കൊലയ്ക്കു കാരണമായത്. സുഹൃത്തുക്കൾ വീട്ടിൽ വരുന്നതു വിലക്കിയതും വൈരാഗ്യത്തിനു കാരണമായെന്ന് ഇരുവരും പോലീസിനോടു പറഞ്ഞു.
അമ്മിക്കല്ല് ഉപയോഗിച്ചു തലയ്ക്കടിച്ചാണു കൽപ്പനയെ കൊന്നത്. ശ്രേയയുടെ കാമുകൻ കൽപ്പനയുടെ മൃതദേഹം കുളത്തിൽ തള്ളാൻ സഹായിച്ചു. ഇയാൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.

No comments:
Post a Comment