പാലക്കുന്ന് : പൊലിയന്ത്രം വിളിക്ക് തിങ്കളാഴ്ച്ച സന്ധ്യയോടെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി. തുലാമാസത്തിലെ വാവ് നാളിലാണ് മറ്റിടങ്ങളിൽ പൊലിയന്ത്രം (ബലിന്ത്രം) തുടങ്ങുന്നതെങ്കിലും, കീഴൂർ ധർമശാസ്ത ക്ഷേത്രത്തിലെ പാട്ടുത്സവവുമായി ബന്ധപ്പെട്ട് പാലക്കുന്നിൽ ഈ ചടങ്ങിന്റെ തീയതിയിൽ മാറ്റങ്ങൾ വരാറുണ്ട്.[www.malabarflash.com]
അസുര രാജാവായ മഹാബലിയെ അരിയിട്ട് വാഴിക്കുന്നതിനാണ് ഈ ചടങ്ങെന്ന് ഐതീഹ്യം . ജില്ലയിൽ തൃക്കരിപ്പൂർ മുതൽ കർണ്ണാടകത്തിലെ കുന്ദാപുർ വരെ മാത്രം ആചരിച്ചു വരുന്ന തുളുനാടൻ ആഘോഷമാണിത് .
പാലമരത്തിന്റെ ശിഖരങ്ങൾ വെട്ടിയെടുത്ത് ക്ഷേത്രത്തിലെ നിർദിഷ്ട സ്ഥാനങ്ങളിൽ സ്ഥാപിച്ച് ചിരട്ടയിൽ തിരി കൊളുത്തി 'പൊലി യന്ത്ര, പൊലിയന്ത്ര, ഹരി ഓം ഹരി' എന്ന് മൂന്ന് തവണ സംഘം ചേർന്ന് ചൊല്ലും.
അവസാന ദിവസം 'മേപ്പട്ടു കാലത്ത് നേരത്തേ വാ' എന്നുകൂടി ചേർത്ത് ചൊല്ലുന്നതോടെ ചടങ്ങ് അവസാനിക്കും. വീടുകളിലും ഇതേ രീതിയിൽ മൂന്ന് ദിവസവും പൊലിയന്ത്രം വിളി നടത്തും.
No comments:
Post a Comment