കാഞ്ഞങ്ങാട്: നീലേശ്വരം പാലക്കാട്ട് ചുഴലി ഭഗവതിക്ഷേത്രം തറവാട് കുടുംബസംഗമം പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്ര സഭാ മണ്ഡപത്തില്‍ നടന്നു. സംഗമം നീലേശ്വരം പാലക്കാട്ട് ചീര്‍മ്മക്കാവ് സ്ഥാനികന്‍ ഭാസ്‌കരന്‍ ആയത്താര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
തറവാട് കമ്മറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ ആചാരി ബട്ടത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വകര്‍മ്മ ക്ഷേത്രം പുരോഹിതന്‍ മധു മുഖ്യാതിഥിയായി.
തറവാട് കമ്മറ്റി സെക്രട്ടറി എന്‍.ഗണപതി നാഗത്തിങ്കാല്‍, ഭാരവാഹികളായ പുരുഷോത്തമന്‍ ആചാരി പരപ്പ, പല്ലവ നാരായണന്‍, എന്‍.എ.പത്മനാഭന്‍ പൊയിനാച്ചി, സദാനന്ദന്‍ അംബാപുരം, പ്രകാശന്‍ രാവണീശ്വരം, കുഞ്ഞിരാമന്‍ മൂലകണ്ടം, കുഞ്ഞിരാമന്‍ നീലേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു.
പൂര്‍വ്വീക കാലത്ത് കൈമോശം വന്ന തറവാട് സ്ഥലം സുപ്രീംകോടതിയില്‍ കേസ് നടത്തി സ്വന്തമാക്കിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു കുടുംബ സംഗമം നടത്തിയത്.
No comments:
Post a Comment