പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേൽശാന്തിക്ക് പാലക്കുന്ന് കഴകത്തിന്റെ ആദരം. ചെമ്മനാട് പ്രാദേശിക സമിതിയിൽ പാലിച്ചിയടുക്കം ശ്രീധരന്റെയും കാർത്ത്യായനിയുടെയും മകൻ 22കാരൻ ശ്രീനിഷാണ് അപൂർവ ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ തീയ്യ മേൽശാന്തി.[www.malabarflahs.com]
മന്ത്രവും താന്ത്രികവും ബ്രാഹ്മണരുടെ കുലത്തൊഴിലാണെന്നിരിക്കെ തീയ്യ സമുദായത്തിൽ പെടുന്ന ശ്രീനീഷിന്റ മേൽശാന്തി പട്ടത്തിന് പ്രസക്തിയേറെയാണ്.
ഏതൊരു ഹിന്ദുവിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജ നടത്താമെന്ന 2002ലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ എറണാകുളം പറവൂരിൽ വിദ്യാപീഠം സ്ഥാപിച്ച ശേഷം ഇതിലേക്ക് പറവൂർ ശ്രീധരൻ തന്ത്രി തിരഞ്ഞെടുത്ത ഒൻപതു ശിഷ്യരിൽ ഒരാൾ കാസർകോട് ജില്ലയിൽ നിന്നുള്ള ശ്രീനീഷ് ആയിരുന്നു.
ഉപനയനാദി സംസ്കാരങ്ങളോടെ പൂണുളണിഞ്ഞു ശ്രീനീഷ് വിഗ്രഹാരാധനയ്ക്കുള്ള അർഹത നേടി.തന്റെ ഗുരുവായ രാഗേഷ് തന്ത്രിയുടെ കീഴിൽ രാജ്യത്തെ 300ൽ പരം ക്ഷേത്രങ്ങളിൽ താന്ത്രിക കർമ്മങ്ങൾ ചെയ്തുവരികയാണ്. ഇതിനകം പതിനഞ്ചോളം പ്രതിഷ്ഠകളിലും നിരവധി സഹസ്രകലശങ്ങളിലും പങ്കെടുത്തു.
നിലവിൽ കാസർകോട് നെല്ലിക്കുന്ന് സുബ്രമണ്യ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീനീഷ്.
വടക്കേ മലബാറിലെ ഏക തീയ്യ മേൽ ശാന്തിയായ ശ്രീനീഷിനെ കഴിഞ്ഞ ദിവസം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ആദരിച്ചു. ഭണ്ഡാരവീട്ടിൽ പടിഞ്ഞാറ്റയുടെ തിരുമുൻപിൽ ആചാരസ്ഥാനീകർ പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചു. ഭരണ സമിതി ഭാരവാഹികളും അംഗങ്ങളും വിശ്വാസികളും പങ്കെടുത്തു .

No comments:
Post a Comment