Latest News

ക്യാരി ബാഗിന് 18 രൂപ ഈടാക്കിയ ബിഗ് ബസാറിന് 11000 രൂപ പിഴ

ചണ്ഡീഗഢ്: സാധനങ്ങള്‍ വാങ്ങിയ ആളോട് ക്യാരി ബാഗിന് 18 രൂപ ഇടാക്കിയ ബിഗ് ബസാറുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ക്യാരി ബാഗിന് തുക ഈടാക്കിയതിന് 11000 രൂപയാണ് ഇവര്‍ പിഴയായി അടക്കേണ്ടത്. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ വിധിച്ചത്.[www.malabarflash.com]

 കഴിഞ്ഞ മാര്‍ച്ച് 20നാണ് ബാല്‍ദേവ് എന്നയാള്‍ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങിയത്. ബില്‍ അടച്ചു കഴിഞ്ഞതിന് ശേഷം ജീവനക്കാര്‍ സാധനങ്ങള്‍ ക്യാരിബാഗിലാക്കുകയും ഇതിന് 18 രൂപ ഈടാക്കുകയും ചെയ്തു. തുടര്‍ന്ന് ബാല്‍ദേവ് ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു.

ക്യാരി ബാഗിന് പണം ഈടാക്കുമെന്ന് എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഇത് സേവനത്തില്‍ കാണിക്കുന്ന അപര്യാപ്തതയ്ക്ക്തുല്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബാല്‍ദേവ് പരാതി നല്‍കിയത്.

എന്നാല്‍ അത്തരത്തിലൊരു തെറ്റായ ഈടാക്കല്‍ നടന്നിട്ടില്ലെന്നും സ്റ്റോറില്‍ സഞ്ചിയുടെ വില വിവരപട്ടിക കൃത്യമായി പതിച്ചിട്ടുണ്ടെന്നും ബിഗ് ബസാര്‍ അധികൃതര്‍ ഫോറത്തിനു മുമ്പാകെ അപേക്ഷ നല്‍കി.

ഉപഭോക്തൃ നിയമ സഹായ അക്കൗണ്ടിലേക്ക് 10000രൂപയും ഉയര്‍ന്ന വില ഈടാക്കിയതിന് ഉപഭോക്താവിന് 1518 രൂപയും ഈടാക്കാനാണ് ഉത്തരവയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.