മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെയാണ് സംഭവം.[www.malabarflash.com]
വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ ആക്രമിച്ചത്. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. പരിക്കേറ്റ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
സിപിഎം, ലീഗ് സംഘര്‍ഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. നേരത്തെ സിപിഎം പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം ഇവിടെ ഉണ്ടായിരുന്നു. ഇതിന്റ തുടര്‍ച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു.
മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്. സംഭവസ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നു.
ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച മലപ്പുറം ജില്ലയിലെ തീരദേശമേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ ആചരിക്കുക.
കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. നിരപരാധിയായ യുവാവിനെ വകവരുത്തിയതിലൂടെ സംഘര്‍ഷം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള സിപിഎം നീക്കമാണെന്നും ലീഗ് ആരോപിച്ചു.
No comments:
Post a Comment