Latest News

കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്ന് കെ. സിദ്ദരാമയ്യ

ഉപ്പള: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണ്ണാടക മുഖ്യമന്ത്രിയുമായ കെ. സിദ്ദരാമയ്യ പറഞ്ഞു.[www.malabarflash.com]

മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മഞ്ചേശ്വരത്ത് എത്തിയ അദ്ദേഹം ഉപ്പളയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക നില തകർച്ചയെ നേരിടുന്നു. സാമ്പത്തിക മേഖലയെ രക്ഷിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിയുന്നില്ല. തൊഴിലില്ലായ്മ നിരക്ക് ഉൾപ്പടെ വർധിച്ചു. സാമ്പത്തിക മാന്ദ്യം സർവ്വ മേഖലയെയും വ്യാപിച്ചു. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വെള്ളപൊക്കം ഉണ്ടായപ്പോൾ ഇരയായവരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല.ദാരിദ്ര നിർമ്മാർജനത്തിന് മോദി സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

മഞ്ചേശ്വരത്ത് മതേതരത്വവും ഫാഷിസവും തമ്മിലാണ് പോരാട്ടം . കേന്ദ്ര സർക്കാരിന് എതിരായ വിധി എഴുത്ത് മഞ്ചേശ്വരത്ത് ഉണ്ടാവും. മഞ്ചേശ്വരത്തെ ജനത ഇത്തവണയും ഫാസിസ്റ്റുകളുടെ കടന്നു വരവിനെ പിടിച്ചു കെട്ടും. അതിനുള്ള പോരാട്ടമാണ് ഐക്യ ജനാധിപത്യ മുന്നണി നടത്തുന്നത്. ബി.ജെ.പിയെ നേരിടാനുള്ള ശക്തി മഞ്ചേശ്വരത്ത് സി പി .എമ്മിനില്ല.

കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടിയുടെയും അടിത്തറ തകരുന്നു. വിശ്വാസികളെ ദ്രോഹിച്ച ഇടതു സർക്കാരിനെതിരെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചുട്ട മറുപടി നൽകി. സിദ്ദരാമയ്യ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.