Latest News

ഹരിയാനയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; കര്‍ണാടക മോഡല്‍ നീക്കവുമായി കോണ്‍ഗ്രസ്

ചണ്ഡീഗഡ്: കേവല ഭൂരിപക്ഷം നേടാന്‍ ഭരണകക്ഷിയായ എന്‍ഡിഎക്കും കഴിയാത്ത സാഹചര്യത്തില്‍ കര്‍ണാടക മോഡല്‍ നീക്കവുമായി കോണ്‍ഗ്രസ്.[www.malabarflash.com]

ജനനായക് ജനതാ പാര്‍ട്ടിയെയും കൂടി നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണഗ്രസ് ശ്രമം തുടങ്ങി. ജെജെപി സ്ഥാനാര്‍ത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്ന കാര്യം ആലോചനയിലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

90 അംഗ നിയമസഭയില്‍ 47 സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് നിലവില്‍ 46 എന്ന കേവല ഭൂരിപക്ഷത്തിന് സമീപം പോലും എത്താന്‍ കഴിയാതിരുന്നതോടെയാണ് ജെജെപിയെ ഒപ്പം നിര്‍ത്തിയുള്ള രാഷ്ട്രീയകളിക്ക് കോണ്‍ഗ്രസ് മുതിരുന്നത്. 

ഇക്കുറി ഹരിയാനയില്‍ സ്ഥാനമുറപ്പിക്കാന്‍ ഉറച്ചു തന്നെ മത്സരരംഗത്തിറങ്ങിയ ദുഷ്യന്ത് ചൗട്ടാല തിരഞ്ഞെടുപ്പിലെ കിംഗ് മേക്കറാകുന്ന കാഴ്ചയ്ക്കാണ് ഇതോടെ ഹരിയാന വേദിയാകുന്നത്. ജെജെപിയെ ഒപ്പം നിര്‍ത്തിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കിയപ്പോള്‍ വില പേശലിന് തന്നെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ നീക്കം. 

ജെജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിക്കത് കനത്ത തിരിച്ചടിയാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.