കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവെച്ചു .വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടേയുംഎറണാകുളത്ത് ഹൈബി ഈഡന്റയും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിതാ നായര്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതി തള്ളിയത്.[www.malabarflash.com]
ക്രിമിനല്‍ കേസില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിച്ചുവെന്ന കാരണം ചുണ്ടിക്കാട്ടിയാണ് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ സരിതാ നായരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ വരണാധികാരികള്‍ തള്ളിയത് . പത്രിക തള്ളിയ വരണാധികാരികളുടെ നടപടി നിയമപരമാണന്നും ഇടപെടാന്‍ കാരണം കാണുന്നില്ലന്നും ഹരജികള്‍ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
ഹരജികളില്‍ കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ കക്ഷി ചേര്‍ത്തത് കോടതി നീക്കി. തങ്ങളെ കക്ഷിചേര്‍ക്കേണ്ട കാര്യമില്ലന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സമര്‍പ്പിച്ച ഉപഹരജികള്‍ അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്.
സോളാര്‍ കേസില്‍ സരിതാ നായര്‍ക്ക് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി 3 വര്‍ഷം തടവം പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തെന്നും മല്‍സരിക്കാന്‍ അവകാശം ഉണ്ടന്നും ആയിരുന്നു സരിതയുടെ വാദം ജനപ്രതിനിധ്യ നിയമം 33 (7) പ്രകാരം ഒരു മല്‍സരാര്‍ഥിക്ക് രണ്ടില്‍ കൂടുതല്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
അമേഠിയിലടക്കം മുന്നു മണ്ഡലങ്ങളില്‍ പത്രിക നല്‍കിയതായി സരിതാ നായര്‍ തന്നെ ഹരജികളില്‍ സമ്മതിക്കുന്നുണ്ടന്നും ഇത് അയോഗ്യതയാണന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
No comments:
Post a Comment