Latest News

ഇസ്രായേൽ വിവരങ്ങൾ ചോർത്തി; വാട്​സ്​ ആപിനോട്​ വിശദീകരണം ചോദിച്ച്​ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, നയതന്ത്രപ്രതിനിധികൾ, രാഷ്​ട്രീയക്കാർ എന്നിവരുടെ വിവരങ്ങൾ ഇസ്രായേൽ ചോർത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ​ വാട്​സ്​ ആപിനോട്​ വിശദീകരണം ചോദിച്ചു​. [www.malabarflash.com]

ഇതുമായി ബന്ധപ്പെട്ട്​ നവംബർ നാലിനകം വിശദീകരണം നൽകണമെന്ന്​ ഐ.ടി മന്ത്രാലയം വാട്​സ്​ ആപിനോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

ഇസ്രായേൽ സ്​പൈവെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇന്ത്യൻ പൗരൻമാരെ നിരീക്ഷിച്ചുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. 2019 മെയിൽ രണ്ടാഴ്​ച നിരീക്ഷണം തുടർന്നുവെന്നാണ്​ വാർത്തകൾ.

ഇസ്രായേൽ കമ്പനിയായ എൻ.എസ്​.ഒയാണ്​ ​സ്​പൈവെയറായ പെഗാസസി​​​​​​െൻറ സൃഷ്​ടാവ്​​. സർക്കാർ ഏജൻസികൾക്ക്​ മാത്രമാണ്​ സ്​പൈവെയർ നൽകുന്നതെന്നാണ്​ എൻ.എസ്​.ഒയുടെ അവകാശവാദം. സ്​പൈവെയർ ആക്രമണത്തിനെതിരെ വാട്​സ്​ ആപ് സാൻഫ്രാൻസിസ്​കോ ഫെഡറൽ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. 75,000 യു.എസ്​ ഡോളർ നഷ്​ടപരിഹാരം ആവശ്യപ്പെട്ടാണ്​ ഹരജി.

മിസ് കോളുകളായി വരുന്ന വീഡിയോ കോളുകളിലൂടെയാണ്​​ ​ വൈറസ്​ എത്തിയതെന്നാണ്​ വാട്​സ്​ ആപ്​ ആരോപിക്കുന്നത്​. ഉപയോക്​താവ്​ അറിയാതെ ഫോണിലെത്തുന്ന പെഗാസസ്​ വ്യക്​തിഗത വിവരങ്ങളായ പാസ്​വേർഡ്​, കോൺടാക്​ട്​, കലണ്ടർ ഇവൻറ്​ എന്നിവ ചോർത്തുന്നു.

ഇന്ത്യക്ക്​ പുറമേ മറ്റ്​ ചില രാജ്യങ്ങളിലെ വ്യക്​തികളുടെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്​. അതേസമയം, എൻ.എസ്​.ഒ ആരോപണങ്ങൾ നിഷേധിച്ചു​. അംഗീകൃത സർക്കാർ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും മാത്രമാണ്​ സേവനം നൽകുന്നതെന്നും എൻ.എസ്​.ഒ വ്യക്​തമാക്കി. ലോകത്ത്​ ഏകദേശം 150 കോടി വാട്​സ്​ ആപ്​ ഉപയോക്​താക്കളിൽ 40 കോടിയും ഇന്ത്യയിലാണ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.