Latest News

മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നവരെ തിരിച്ചറിയണം: ഹൈദരലി തങ്ങള്‍

മഞ്ചേശ്വരം: മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ നയം തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എന്‍മകജെ പഞ്ചായത്തിലെ ഷേണിയില്‍ നടന്ന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ നേട്ടമെന്താണെന്ന് പരിശോധിച്ചാല്‍ മനസിലാകും വെറും വട്ടപൂജ്യമാണെന്ന്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ നുണകളും കളവുകളുമായി ചിലര്‍ രംഗത്തെത്താറുണ്ട്. ഇത്തരം പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക് കഴിയണം. 

രാജ്യത്ത് മത സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്തുകയാണ് ചെയ്യേണ്ടത്. ഇതിനുവേണ്ടി മതേതരത്വ ജനാധിപത്യ ശക്തികളുടെ ഐക്യ മാണ് രാജ്യം ആവശ്യപ്പെടുന്നത്. ഫാസിസ്റ്റ് ശക്തികള്‍ രാജ്യം മുഴുവന്‍ അഴിഞ്ഞാടുമ്പോള്‍ ഇതിനെതിരെ മതേതര വിശ്വാസികളുടെ കൂട്ടായ്മ ഉയര്‍ന്നു വരണം. എങ്കില്‍ മാത്രമേ നമ്മുടെ രാജ്യത്തിന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എ.
മാരായ കെ.എം.ഷാജി. എൻ. ഷംസുദ്ദീന്‍, ഡിസിസി ജനറല്‍ സെക്രട്ടറി സോമശേഖർ, കെ .സുരേന്ദ്രന്‍, എം.സി ഖമറുദ്ദീന്‍, സി.ടി അഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ്, തുടങ്ങിയവര്‍ പങ്കെടുത്തു. 

രാവിലെ 9.30ന് എന്‍മകജെയില്‍ നിന്ന് തുടങ്ങിയ എം.സി ഖമറുദ്ദീന്റെ പര്യടനം പള്ളം, ബെംപുത്തടുക്ക, ഉക്കിനടുക്ക, കജമ്പാടി, സ്വര്‍ഗ, വാണിനഗര്‍, പെര്‍ളത്തടുക്ക, അടുക്ക സ്ഥല, ചവര്‍ക്കാട്, നല്‍ക്ക, ബെങ്കപ്പദവ്, പെര്‍ള, ബെദ്രംപള്ള, തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് ഷേണിയില്‍ സമാപിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.