Latest News

ഡല്‍ഹിയില്‍ ഇരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ മഞ്ചേശ്വരത്ത് എത്തുമ്പോള്‍ മാറ്റിപ്പറയുന്ന ആന്റണിക്ക് നിറം മാറുന്ന ജന്തുവിന്റെ സ്വഭാവമാണെന്ന് കാനം രാജേന്ദ്രന്‍

മഞ്ചേശ്വരം: ചരിത്രം തിരുത്തുന്ന വിധിയുമായി മഞ്ചേശ്വരത്തെ ജനങ്ങൾ എൽഡിഎഫ‌് സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന‌ും യുഡിഎഫ‌് നേതാക്കൾക്ക‌് മഞ്ചേശ്വരത്ത‌് എത്തുമ്പോൾ നിറംമാറ്റമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.[www.malabarflash.com]

ഹൊസങ്കടി ജങ‌്ഷനിൽ നടന്ന പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ‌് നടക്കുന്ന അഞ്ച‌് മണ്ഡലങ്ങളിലും എൽഡിഎഫിന‌് വേണ്ടി ആവേശത്തോടെ ജനങ്ങൾ മുന്നോട്ടുവരുന്നു. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കിയ സർക്കാരാണ‌് കേരളത്തിലേത‌്. 

രാജ്യത്തെ ഏറ്റവും മോശപ്പെട്ട‌ സാമ്പത്തിക സ്ഥിതിയിലേക്ക‌് ബിജെപി സർക്കാർ തള്ളിവിട്ടു. ജനങ്ങളെ ഭിന്നിപ്പിച്ച‌് അധികാരം നിലനിർത്താനാണ‌് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത‌്. ദുർഘട സാഹചര്യങ്ങൾ നേരിട്ടിട്ടും ജനങ്ങളെ കൂടെ നിർത്തി സർക്കാർ പ്രളയവും ഓഖിയുമെല്ലാം അതിജീവിച്ചു. ജനങ്ങൾ കേന്ദ്രബിന്ദുവാകുന്ന വികസനമാണ‌് എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്നത‌്. 

എൽഡിഎഫ‌് സർക്കാരിനും മുഖ്യമന്ത്രിയുടെ കരങ്ങൾക്കും കരുത്ത‌് പകരാൻ മഞ്ചേശ്വരത്തും എൽഡിഎഫ‌് സ്ഥാനാർഥി വിജയിക്കണം. പാർലമെന്റ‌് തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിലവിലുള്ളത‌്. അത‌് സ്ഥിരം നിക്ഷേപമായി യുഡിഎഫ‌് നേതാക്കൾ കാണേണ്ടതില്ല. 

 മഞ്ചേശ്വരത്ത‌് വന്ന‌് ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിച്ചു എന്ന‌് പ്രസംഗിച്ച എ കെ ആന്റണി എഐസിസി നേതാവാണോ, യുഡിഎഫ‌് നേതാവാണോ എന്നും സുപ്രീം കോടതിയുടെ സ‌്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ‌്ത എഎസിസിയുടെയും രാഹുൽഗാന്ധിയുടെയും നിലപാടാണോ അദ്ദേഹത്തിനെന്നും കാനം ചോദിച്ചു. 

ഡൽഹിയിൽ ഇരിക്കുമ്പോൾ പറയുന്ന കാര്യങ്ങൾ മഞ്ചേശ്വരത്ത‌് എത്തുമ്പോൾ മാറ്റിപ്പറയുന്ന ആന്റണിക്ക‌് നിറം മാറുന്ന ജന്തുവിന്റെ സ്വഭാവമാണ‌്. 

നാട്ടുകാരനായ സ്ഥാനാർഥി ശങ്കർറൈയെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞുവെന്നും എൽഡിഎഫ‌് വൻ വിജയംനേടുമെന്നും അദ്ദേഹം പറഞ്ഞു. ബി വി രാജൻ അധ്യക്ഷനായി. മന്ത്രി ഇ ചന്ദ്രശേഖരൻ, കെ പി സതീഷ്‌ ചന്ദ്രൻ, കെ ആർ ജയാനന്ദ, എൻ പി സദാശിവ, അനന്തൻനമ്പ്യാർ, കെ വി കൃഷ‌്ണൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.