Latest News

ഈ ഫോണുകളില്‍ ഇനി വാട്‌സ് ആപ്പില്ല; കാരണം ഇതാണ്…

ന്യൂഡല്‍ഹി: തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നവരാണ് ആപ്പിള്‍. ഇത്തരത്തില്‍ ഐഒഎസ് 13 അപ്‌ഡേറ്റ് ആപ്പിള്‍ നടപ്പിലാക്കുകയാണ്. പുതിയ അപ്‌ഡേറ്റിന് അനുസരിച്ച് ആപ്പിള്‍ ഐഫോണ്‍ സപ്പോര്‍ട്ട് വീണ്ടും അപ്‌ഡേറ്റ് ചെയ്യുകയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്.[www.malabarflash.com]

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പ് 2020 ഫെബ്രുവരി 1 മുതല്‍ ചില ഐഫോണുകളില്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തും. വാട്ട്‌സ്ആപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം ഐഒഎസ് 8 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്ട്‌സ്ആപ്പ് മേല്‍പ്പറഞ്ഞ തീയതി മുതല്‍ ലഭിക്കില്ല.

കൂടുതല്‍ മെച്ചപ്പെട്ട ഉപയോഗത്തിനായി നിങ്ങളുടെ ഗാഡ്ജറ്റുകള്‍ പുതിയ ഐഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യണം എന്നും ബ്ലോഗ് പോസ്റ്റിലൂടെ വാട്ട്‌സ്ആപ്പ് ആവശ്യപ്പെടുന്നു. ഇതേ സമയം ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളിലും തങ്ങളുടെ സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് അറിയിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.