തിരുവനന്തപുരം: റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള കാലാവധി ഒക്‌ടോബർ 31 വരെ നീട്ടി. തിങ്കളാഴ്ചയ്ക്കകം ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദേശം.[www.malabarflash.com]
ആധാർ ബന്ധിപ്പിക്കാൻ ബാക്കിയുള്ളതിനാൽ കാലാവധി നീട്ടണമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ 94 ശതമാനം പേർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റേഷൻകട വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റ് മുഖേനയും ആധാർ ബന്ധിപ്പിക്കാം. ഇതനുസരിച്ച് ചുവപ്പ്, നീല മുന്‍ഗണന, മുന്‍ഗണനേതര കാര്‍ഡുകളില്‍ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഒക്ടോബർ 31ന് ശേഷം ഭക്ഷ്യധാന്യം ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അന്ത്യോദയ മഞ്ഞ കാര്‍ഡില്‍ ആനുകൂല്യത്തിന് അര്‍ഹരായവരും ആധാര്‍ ബന്ധിപ്പിക്കണം. നേരത്തെ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ വീണ്ടും ചെയ്യേണ്ടതില്ല. അനര്‍ഹരെ ഒഴിവാക്കാനും ഏത് റേഷന്‍ കടയില്‍നിന്നും റേഷന്‍ വാങ്ങാന്‍ കഴിയുന്ന പോര്‍ട്ടബിലിറ്റി സംവിധാനം വിനിയോഗിക്കാനും ഇതിലൂടെ സാധിക്കും.
ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടയിലെത്തിയാല്‍ ഇ പോസ് മെഷീന്‍ വഴി ആധാര്‍ ബന്ധിപ്പിക്കാനാകും. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സൗകര്യം ലഭ്യമാണ്.
No comments:
Post a Comment