Latest News

പ്രവാസി പുനഃരധിവാസം ഉറപ്പുവരുത്തണം: ഐ.സി.എഫ്

ദമാം: ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും സ്വദേശി വല്‍ക്കരണവും കാരണം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്നും കേരളാ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി പുനഃരധിവാസ പദ്ധതികൾ കാര്യക്ഷമമാക്കണമെന്നും കൂടുതൽ പലിശ രഹിത വായ്പകൾ ലഭ്യമാക്കുമെന്നും ഐ.സി.എഫ് ദമാം സെൻട്രൽ വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.[www.malabarflash.com]

എണ്ണക്കയറ്റുമതി രാജ്യങ്ങള്‍ സംഘടിക്കുകയും എണ്ണവില ഉയരുകയും ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുകയും ചെയ്തതോടെയാണ് ഗൾഫ് കുടിയേറ്റ യുഗം ആരംഭിച്ചത്. എന്നാൽ ഇന്ന് സാമ്പത്തിക അനിശ്ചിതത്വവും എണ്ണ വിലയിടിവും സ്വദേശി വൽക്കരണവും പ്രവാസികളുടെ ജോലികളിൽ ആശങ്ക വളര്‍ത്തിയിരിക്കുകയാണെന്നും അടിയന്തിര ഇടപെടൽ കേന്ദ്ര-സംസ്ഥാന ഗവർമെന്റുകളുടെ ഭാഗത്ത് നിന്ന് ആവശ്യമാണെന്നും പറഞ്ഞു

വാർഷിക കൗൺസിൽ അബ്ദുസ്സമദ് മുസ്‌ലിയാർ അധ്യക്ഷതയിൽ ഐ .സി .എഫ് സഊദി നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി സലിം പാലച്ചിറ ഉത്ഘാടനം ചെയ്തു.  ഈസ്റ്റേൺ പ്രൊവിൻസ് ജന. സെക്രട്ടറി ബഷീർ ഉള്ളണം കൗൺസിൽ നടപടി ക്രമങ്ങൾക് നേതൃത്വം നൽകി.

അബ്ബാസ് തെന്നല, അഹ്മദ് നിസാമി, അബ്ദുല്ല വിളയിൽ , മുഹമ്മദ് റഫീഖ് ചെമ്പോത്തറ എന്നിവർ ജനറൽ, ദഅവാ ,വെൽഫെയർ, സംഘടനാ കാര്യം, അഡ്മിൻ റിപ്പോർട്ടുകളും നാസർ മസ്താൻ മുക്ക് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഹ്‌സനി പുതിയ ഭാരവാഹികൾക്ക് അഭിവാദ്യം ചെയ്തു അബ്ബാസ് തെന്നല നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി അബ്ദുസ്സമദ് മുസ്‌ലിയാർ (പ്രസിഡന്റ് ) അബ്ബാസ് തെന്നലെ (ജന.സെക്രട്ടറി) റാഷിദ് കോഴിക്കോട് (ഫിനാൻസ് ) ഓർഗനൈസേഷൻ: ഹാരിസ് ജൗഹരി മണ്ണഞ്ചേരി (പ്രസിഡന്റ് ), ഹംസ എളാട് (സെക്രട്ടറി), ദഅവ: സൈദ് സഖാഫി ചെറുവേരി (പ്രസിഡന്റ്), സലിം സഅദി താഴേക്കോട് (സെക്രട്ടറി),  വെൽഫെയർ: അഹ്മദ് നിസാമി ഇരിങ്ങല്ലൂർ (പ്രസിഡന്റ് ), ഷംസുദ്ദീൻ സഅദി (സെക്രട്ടറി), സർവീസ്: മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സെക്രട്ടറി ), വിദ്യാഭ്യാസം: അബ്ദുല്ല വിളയിൽ (സെക്രട്ടറി), അഡ്മിൻ & പി .ആർ: അബ്ദുൽ റഹ്മാൻ പുത്തനത്താണി (പ്രസിഡന്റ് ), മുനീർ തോട്ടട (സെക്രട്ടറി), പബ്ലിക്കേഷൻ: അഷ്‌റഫ് പട്ടുവം (പ്രസിഡന്റ് ), സലിം ഓലപ്പീടിക (സെക്രട്ടറി), ഐ.ടി കോർഡിനേറ്റർ: അബ്ദുൽ മജീദ് ചങ്ങനാശേരി എന്നിവരെയും തിരഞ്ഞെടുത്തു
"ധർമ്മ പാതയിൽ അണി ചേരുക" എന്ന ശീർഷകത്തിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ദമ്മാം സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള 32 യൂണിറ്റുകളിലും എട്ട് സെക്ടറുകളിലും നടന്ന പുനഃസംഘടനക്ക് ശേഷമാണ് സെൻട്രൽ വാർഷിക കൗൺസിലിന് സമാപനമായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.