കോട്ടയം: ഇടുക്കി വാത്തിക്കുടിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.[www.malabarflash.com]
അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വീട്ടിൽ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്കൂൾ ബാഗിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
കട്ടപ്പനയിലെ ഒരു കോളജിലെ ബിരുദ വിദ്യാർഥിനിയാണ് യുവതി. മണിയാറൻകുടി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാൽ യുവാവ് മറ്റൊരു പെണ്‍കുട്ടിയേയാണ് വിവാഹം കഴിച്ചത്. യുവാവിനു പ്രണയബന്ധം ഉണ്ടെന്നറിഞ്ഞ യുവതി യുവാവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി. ഇതിനിടെ പ്രണയിച്ചിരുന്ന യുവതി ഗർഭിണിയാണെന്ന് അറിയുകയും ചെയ്തതോടെ യുവാവ് ജീവനൊടുക്കിയിരുന്നു.
ഗർഭിണിയാണെന്ന വിവരം ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറച്ചുവച്ചാണ് യുവതി കട്ടപ്പനയിലെ കോളജിൽ പഠിക്കാനെത്തിയിരുന്നത്. ഷാൾ ഉപയോഗിച്ച് വയർ മുറുക്കികെട്ടിവച്ചാണ് യുവതി കോളജിൽ എത്തിയിരുന്നത്.
ചൊവ്വാഴ്ച രാത്രി വീട്ടിലെ ബാത്ത്റൂമിലാണ് കുഞ്ഞിന് ജൻമം നൽകിയത്. തുടർന്ന് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ ഒളിപ്പിച്ചു. പിന്നീട് കുട്ടിയെ ഉപേക്ഷിക്കാനായി സഹായം ആവശ്യപ്പെട്ട് സുഹൃത്തിനെ ഫോണിൽ വിളിച്ചു. വിശ്വാസം വരാതിരുന്ന സുഹൃത്ത് കുഞ്ഞിന്റെ ഫോട്ടോ ആവശ്യപ്പെട്ടു. മൊബൈൽ ഫോണിൽ ചിത്രം പകർത്തി യുവതി വാട്സ്ആപ്പിലൂടെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. യുവതിയുടെ സുഹൃത്ത് വിവരം മുരിക്കാശേരി പോലീസിൽ അറിയിക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ യുവതിയുടെ വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി ജനിച്ചപ്പോൾ ജീവനില്ലായിരുന്നുവെന്നായിരുന്നു യുവതി പോലീസിന് മൊഴി നൽകിയത്.
പ്രസവ വിവരം മറച്ചു പിടിച്ചതിനും കുഞ്ഞിന്റെ മൃതദേഹം പുറത്തറിയിക്കാതെ മറവു ചെയ്യാൻ ശ്രമിച്ചതിനും പെണ്‍കുട്ടിക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.

No comments:
Post a Comment