Latest News

റിയാദിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി പൊള്ളലേറ്റ്​ മരിച്ചു; സഹപ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

റിയാദ്: ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ്​ റിയാദിലെ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. ആലപ്പുഴ ലജ്​നത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ് (47) വ്യാഴാഴ്​ച പുലർച്ചെ 4.30നാണ്​​ ശുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്​.[www.malabarflash.com]

ഒപ്പം താമസിക്കുന്ന സഹപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി സന്തോഷ്​ തീപ്പൊള്ളലേറ്റ്​​ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്​.

റിയാദ്​ ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മ ഗ്ലാസ് ആൻഡ്​ അലൂമിനിയം കമ്പനിയില്‍ ജീവനക്കാരാണ് ഇരുവരും. ഇവർ താമസിക്കുന്ന മുറിയിലാണ് സംഭവം. രണ്ടുപേർക്കും ഗുരുതര പൊള്ളലേറ്റു. പോലീസും അഗ്​നിശമന സേനയും സ്ഥലത്തെത്തി റെഡ് ക്രസൻറ്​ ആംബുലന്‍സിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു. മനഃപൂർവം അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നത്​ എന്നാണ് അന്വേഷിക്കുന്നത്. മരിച്ച സിയാദ്​ ഏറെക്കാലമായി സൗദിയിലുണ്ട്​. ഞായറാഴ്ച നാട്ടിൽ പോകാൻ വിമാന ടിക്കറ്റും ബുക്ക്​ ചെയ്​ത്​ ഒരുക്കം നടത്തിവരുന്നതിനിടയിലാണ്​ സംഭവം.

അൽമ കമ്പനിയിൽ എട്ടുവർഷം മുമ്പാണ്​ ഡ്രൈവറായി ജോലിക്ക്​ ചേർന്നത്​. റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ഇൗസ്​റ്റ്​ വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകരാണ്​ സഹായിക്കാൻ രംഗത്തുള്ളത്​.

ഭാര്യ: ഷൈലജ. മക്കൾ: സിയാന സിയാദ് (ലജ്നത് സ്കൂൾ പ്ലസ്​ടു വിദ്യാർഥിനി), സൈറാ സിയാദ് (സെന്‍റ് ജോസഫ്സ് സ്കൂളിൽ ആറാം ക്ലാസ്​ വിദ്യാർഥിനി).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.