Latest News

ഷാര്‍ജയില്‍ കാർ ഓടിച്ചുപോകവെ മൈലാട്ടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ഉദുമ: ഷാര്‍ജയില്‍ കാർ ഓടിച്ചുപോകവെ മൈലാട്ടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഞെക്ലി നെല്ലിയടുക്കത്തെ റോഡിലെ നിടുംപാറ മൊട്ട ഹൗസിൽ പരേതനായ മുങ്ങത്ത് കൃഷ്ണൻ നായരുടെ മകൻ പുക്ലത്ത് നാരായണൻ നായറാ (49) ണ് മരിച്ചത്.[www.malabarflash.com]

ഷാർജയിലെ നാഷണൽ പെയിന്റ്സ് സ്‌ട്രീറ്റിൽ ഡ്രൈവറായിരുന്നു.
ബുധനാഴ്ച രാത്രിയാണ് സംഭവം. കുഴഞ്ഞ വീണ നാരായണനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെ.
കഴിഞ്ഞ ജൂലായിൽ അമ്മ പൊന്നമ്മയുടെ നിര്യാണത്തെ തുടർന്ന് നാട്ടിലെത്തി മരണാന്തര ചടങ്ങുകൾക്ക് ശേഷം മടങ്ങിയതായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഭാര്യ: എം അംബിക (കുറ്റിക്കോൽ). മകൾ: നിവേദ്യ (എൽകെജിവിദ്യാർഥി, പൊയിനാച്ചി ഭാരത് യുപി സ്കൂൾ).
സഹോദരങ്ങൾ: കുഞ്ഞമ്പുനായർ, ലക്ഷ്മി, പുഷ്പ, ബേബി, വേലായുധൻ ( ബസ്ഡ്രൈവർ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.