ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തിഹാർ ജയിലിലെത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. ചിദംബരത്തെ ചോദ്യം ചെയ്യാൻ മൂന്നു ഇഡി ഉദ്യോഗസ്ഥർക്ക് ചൊവ്വാഴ്ച ഡൽഹി പ്രത്യേക കോടതി അനുവാദം നൽകിയിരുന്നു.[www.malabarflash.com]
ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വയ്ക്കാനുമുള്ള അനുമതിയായിരുന്നു പ്രത്യേക കോടതി നൽകിയിരുന്നത്. രാവിലെ ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം അറസ്റ്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകന് കാര്‍ത്തി ചിദംബരം എന്നിവരും തിഹാര്‍ ജയിലില്‍ എത്തിയിരുന്നു.
ഐഎൻഎക്സ് മീഡിയ കേസിൽ 305 കോടിയുടെ വിദേശ നിക്ഷേപം നടത്തിയതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ ആരോപണം. കേസിൽ തുടർ അന്വേഷണങ്ങൾക്കായി അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ കിട്ടാനുമായി ഇഡി കഴിഞ്ഞ ദിവസമാണ് റോസ് അവന്യു കോടതിയിൽ അപേക്ഷ നൽകിയത്. അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത ചിദംബരം സെപ്റ്റംബർ അഞ്ച് മുതൽ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് ഉള്ളത്.
കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തെ ചോദ്യംചെയ്യാൻ നേരത്തെ ഇഡിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്തോളാം എന്നായിരുന്നു ഇഡി മറുപടി നൽകിയിരുന്നത്.

No comments:
Post a Comment