Latest News

മദ്ഹ് ഗീതങ്ങളുടെ ഈരടിയോടെ ത്വാലഅല്‍ ബദ്‌റു മീലാദ് വിളമ്പര റാലി

കാസര്‍കോട്: തിരു നബി(സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് നടത്തിവരുന്ന മീലാദ് കാമ്പയിന്‍ ഭാഗമായി സിഎം മടവൂര്‍ സ്മാരക സുന്നി മദ്രസ എസ് ബി എസും പെരിയടുക്ക യൂണിറ്റ് മഴവില്‍ സംഘവും സംയുക്തമായി സംഘടിപ്പിച്ച ത്വാലഅല്‍ ബദ്‌റു മീലാദ് വിളമ്പര റാലി ശ്രദ്ധേയമായി.[www.malabarflash.com]

പെരിയഡുക്കയിലെ പ്രധാന റോഡുകളും ഊടുവഴികളും കേന്ദ്രീകരിച്ചു നടന്ന റാലി പിഞ്ചു വിദ്യാര്‍ത്ഥികളുടെ ബൈത്തിന്റെയും മദ്ഹ് ഗീതങ്ങളുടെയും ഈരടിയില്‍ ജന ശ്രദ്ധ ആകര്‍ഷിച്ചു . രക്ഷിതാക്കള്‍ അവരുടെ വീടിന്റെ മുമ്പില്‍ മധുര പലഹാരങ്ങള്‍ നല്‍കി റാലിയെ വരവേറ്റു. പെരിയടുക്ക ജംഗ്ഷനില്‍ സമാപിച്ചു.

സിഎം മടവൂര്‍ സ്മാരക സുന്നി മദ്രസയുടെ പരിസരത്തു നിന്ന് ആരംഭിച്ച റാലി ജമാഅത് ഖത്തീബ് മുസ്തഫ ഹനീഫി പ്രാര്‍ഥന നടത്തി. സദര്‍ മുഅല്ലിം റസാഖ് സഖാഫി, സ്റ്റാഫ് സെക്രട്ടറി ജദീര്‍ ഹിമമി എന്നിവര്‍ അഭിവാദ്യം ചെയ്തു. എസ് എസ് എഫ് പെരിയടുക്ക യൂണിറ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് മുഷറഫ്, എസ് ബി എസ് യൂണിറ്റ് സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്, മഴവില്‍ സമിതി കണ്‍വീനര്‍ അബ്ദുല്‍ സിനാന്‍, ക്യു ഡി ചെയര്‍മാന്‍ അബ്ദുല്ലാഹില്‍ ബാസിത്, ടീന്‍ സ്റ്റാര്‍ കണ്‍വീനര്‍ അജ്മല്‍ സിയാദ്, എസ് ബി എസ് യൂണിറ്റ് വൈസ് പ്രെസിഡന്റുമാരായ കാഷിഫ് മിന്ഹാജ്, തന്‍ഷീഫ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.