ന്യൂഡല്‍ഹി: മലപ്പുറം സ്വദേശിയായ ഡല്‍ഹി ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]
വണ്ടൂര്‍ പൂങ്ങോട് ചിറ്റയില്‍ സ്വദേശി ബി കെ ഇര്‍ഫാനെ(22)യാണ് സൗത്ത്-ഈസ്റ്റ് ഡല്‍ഹിയിലെ ഓഖ്‌ല വിഹാറിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒന്നാം വര്‍ഷ സോക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ജാമിഅ മില്ലിയയില്‍ പ്രവേശനം നേടിയത്. പൂങ്ങോട് ചിറ്റയില്‍ ഭഗവതിക്കളത്തില്‍ മുഹമ്മദ് മുസ് ല്യാരുടെ മകനാണ്. പോലിസ് അന്വേഷണം തുടങ്ങി.
No comments:
Post a Comment