ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കേണ്ട ചിലിവന്റെ 25 ശതമാനം വഹിക്കാം എന്ന സംസ്ഥാന കേരളത്തിന്റെ നിര്‍ദേശമാണ് കേന്ദ്രം അംഗീകരിച്ചത്.[www.malabarflash.com]
ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കേന്ദ്രം കേരളത്തിന് കത്തും കൈമാറി. ദേശീയപാതാ വികസനത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ചാണ് കത്ത് കൈമാറിയത്. ഒക്ടോബർ ഒന്‍പതിന് കരാറില്‍ ഒപ്പിടാനാണ് ധാരണ.
കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിതിന്‍ ഗഡ്കരി നേരത്തെ തന്നെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. ചൊവ്വാഴ്ചയും പഴയ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മുന്നിലെത്തിയതോടെ ഗഡ്കരി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുടെ മുന്നില്‍ വച്ചായിരുന്നു ശകാരം.
ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും മുഖ്യമന്ത്രിയെ ഒരേ ആവശ്യത്തിനായി ഒന്നിലേറെ തവണ ഡൽഹിയിലേക്ക് വരുത്തിച്ചത് ലജ്ജാകരമാണെന്നും ഗഡ്കരി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ എത്രയും വേഗം നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി ഉദ്യോഗസ്ഥർ തടിയൂരിയിരുന്നു.

No comments:
Post a Comment