പാലക്കുന്ന്: മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ കാപ്പിൽ പുഴയിൽ പുഴസംരക്ഷണത്തിന്റെ ഭാഗമായി തീരങ്ങളിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു.[www.malabarflash.com]
കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ കൊപ്പൽ റെഡ്‍വേൾഡ് ലൈബ്രറിയുടെയും ദീനാർ ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് തൈകൾ നട്ടത്. കണ്ണൂരിലെ കണ്ടൽ പ്രൊജക്റ്റാണ് തൈകൾ നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി ഉദ്‌ഘാടനം ചെയ്തു .സ്ഥിരം സമിതി അധ്യക്ഷൻ കെ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സരുൺ മരുന്നോളി, സി.പി.ആരതി എന്നിവർ നേതൃത്വം നൽകി.വാർഡ് അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, പ്രീനാമധു , കെ.വി.അപ്പു എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment