തിരുവല്ല: സോഷ്യൽ മീഡിയകളിലൂടെ ഇസ്‌ലാം മതത്തേയും പ്രവാചകനേയും അവഹേളിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ല കാട്ടുക്കര സ്വദേശി എബ്രഹാം ജോൺ മോനി (38) ആണ് അറസ്റ്റിലായത്.[www.malabarflash.com]
മതസ്പർധ വളർത്തിയതിനും പ്രചരിപ്പിച്ചതിനും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തിരുവല്ലയിലെ വിവിധ മുസ്‌ലീം ജമാഅത്തുകൾ സംയുക്തമായി തിങ്കളാഴ്ച തിരുവല്ല പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയത്.
പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്ക് വഴിയാണ് ഇയാൾ വ്യാപകമായി പ്രചരിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തിരുവല്ലയിൽ പ്രകടനം നടത്തും.
No comments:
Post a Comment