കാസര്‍കോട്: കാസര്‍കോട് എരിയാലില്‍ ബുള്ളറ്റ് ബൈക്കും ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് സ്വദേശി ആബിദ് (28) ആണ് മരണപ്പെട്ടത്.[www.malabarflash.com]
ഞായറാഴ്ച രാത്രി 9.45 മണിയോടെ എരിയാല്‍ പള്ളിക്കടുത്ത് വെച്ചാണ് അപകടം നടന്നത്.
മൊഗ്രാല്‍പുത്തൂര്‍ കടവത്ത് കഫിനൊഹബ്ബ് എന്ന പേരില്‍ കൂള്‍ബാര്‍ നടത്തിവരികയായിരുന്നു ആബിദ് .രാത്രി കൂള്‍ബാര്‍ പൂട്ടി സുഹൃത്ത് കൊള്ളങ്കരയിലെ ജാബിറി(24)നൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് ഇടറോഡില്‍ നിന്നും വന്ന ട്രാവലര്‍ ഇടിച്ചത്.
ഞായറാഴ്ച രാത്രി 9.45 മണിയോടെ എരിയാല്‍ പള്ളിക്കടുത്ത് വെച്ചാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ആബിദിനെയും ജാബിറിനെയും ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും ആബിദ് മരിച്ചിരുന്നു. ജാബിറിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എരിയാല്‍ സി.പി.സി.ആര്‍.ഐ.കൊളങ്കരയിലെ പരേതനായ മഹമൂദ് - സഫിയ ദമ്പതികളുടെ മകനാണ് മരിച്ച ആബിദ്.
അവിവാഹിതനാണ്. സഹോദരങ്ങള്‍:നിഷാബി, ഷാനിബ, ഷംല, തസ്ലീം
അവിവാഹിതനാണ്. സഹോദരങ്ങള്‍:നിഷാബി, ഷാനിബ, ഷംല, തസ്ലീം
No comments:
Post a Comment