കാസര്‍കോട്: കാസര്‍കോട് ദിനേശ് ബീഡി കമ്പനിയുടെ പിറകിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചെട്ടുംകുഴി സ്വദേശി ഷാനവാസ് എന്ന ഷൈന്‍ കുമാര്‍ (32) ആണ് മരണപ്പെട്ടത്.[www.malabarflash.com]
മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷാനവാസും മാതാവും ഇസ്ലാം സ്വീകരിച്ചത്. സെപ്തംബര്‍ ഇരുപത്തിയാറാം തീയതിയാണു ഇയാളെ അവസാനമായി കണ്ടതെന്നും പിന്നീട് ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
No comments:
Post a Comment