കാസര്‍കോട്: കാസര്‍കോട് കേന്ദ്രീകരിച്ച് വന്‍ സെക്‌സ് റാക്കററ് പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്ടെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സെക്‌സ് റാക്കററിന്റെ നെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.[www.malabarflash.com]
ഫോണിന്റെ ഉടമയായ യുവതി റാക്കറ്റിന്റെ മുഖ്യകണ്ണിയെന്ന് വ്യക്തമായി. കാസര്‍കോട് പരിസരത്തെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 42കാരിയായ ഗള്‍ഫ് പ്രവാസിയുടെ ഭാര്യയാണ് സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നവരിലൊരാളെന്ന് പോലീസ് പറഞ്ഞു. നാല് മക്കളുടെ മാതാവാണ് യുവതി.
ഓട്ടോ ഡ്രൈവര്‍ക്ക് കളഞ്ഞുകിട്ടി പോലീസില്‍ ഏല്‍പ്പിച്ച മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സെക്സ് റാക്കറ്റിലേക്ക് ചെന്നെത്തിയത്.
കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍പ്പിക്കാന്‍ യുവതിയെ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ആവശ്യമില്ലെന്നും ദൂരെയാണുള്ളതെന്നും മറ്റുമുള്ള യുവതിയുടെ മറുപടിയില്‍ സംശയം തോന്നിയ പോലീസ് മൊബൈല്‍ ഓണാക്കി വെക്കുകയായിരുന്നു. ഇതോടെ ഒറ്റദിവസം കൊണ്ട് 614 കോളുകളാണ് ഫോണിലേക്ക് എത്തിയത്.
ഇത് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്സ് റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചത്. നിരവധി പെണ്‍കുട്ടികള്‍ യുവതിയുടെ വലയില്‍ ഉണ്ടെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയതാണ് വിവരം.
പ്രമുഖരുടേതടക്കമുള്ളവരുടെ കോളുകളാണ് ഫോണിലേക്ക് എത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. മഹല്ല് കമ്മിറ്റി, ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍, പള്ളിവികാരി, പ്രമുഖ വ്യാപാരികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരടക്കം രണ്ട് ദിവസം കൊണ്ട് 56 പേരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
പലരെയും ബന്ധുക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടതായും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment