ബേക്കൽ: ഉത്തര പ്രദേശ് സ്വദേശിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. പൂച്ചക്കാട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബാഗേലു യാദവിന്റെ മകൻ നന്ദു കുമാര്‍ യാദവി (25)ന്റെ മൃതദേഹമാണ് ബേക്കല്‍ കടലില്‍ കണ്ടെത്തിയത്.[www.malabarflash.com]
മത്സ്യതൊഴിലാളികളാണ് മൃതദേഹം കടലില്‍ ഒഴുകി പോകുന്നത് കണ്ടത്. ഇവര്‍ കടലില്‍ ചാടി മൃതദേഹം കരയ്‌ക്കെത്തിച്ച ശേഷം ബേക്കല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസത്തെിയാണ് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ കടലില്‍ ചാടി മരിക്കുകയാണെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. പിന്നാലെ പോയെങ്കിലും ഓടി പോവുകയായിരുന്നു. സമീപവാസികളെയും പോലീസിലും വിവരമറിയിച്ചെങ്കിലും നന്ദുകുമാറിനെ കണ്ടെത്താനായില്ല. കൂലിപ്പണിക്കാരനാണ്. 11 മാസം മുമ്പാണ് പൂച്ചക്കാട് എത്തിയത്.
No comments:
Post a Comment