Latest News

അഞ്ച് മണ്ഡലങ്ങളില്‍ 9,57,509 വോട്ടര്‍മാര്‍; കൂ​​ടു​​ത​​ൽ മ​​ഞ്ചേ​​ശ്വ​​ര​​ത്ത്

തി​രു​വ​ന​ന്ത​പു​രം:തിങ്കളാഴ്ച നടക്കുന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 9,57,509 വോ​ട്ട​ർ​മാ​രാ​ണു വി​ധി​യെ​ഴു​തു​ന്ന​ത്. ഇ​തി​ൽ 12,780 പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രാ​ണ്.[www.malabarflash.com]

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത്. 2,14,779 പേ​രാ​ണ് ഇ​വി​ടെ വി​ധി​യെ​ഴു​തു​ന്ന​ത്. ഇ​തി​ൽ 1,07,851 പേ​ർ പു​രു​ഷ​ന്മാ​രും 1,06,928 പേ​ർ സ്ത്രീ​ക​ളും. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 2,693 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തു​ള്ള​ത്.

എ​റ​ണാ​കു​ള​ത്ത് 1,55,306 വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 76,184 പു​രു​ഷ​ന്മാ​രും 79,119 സ്ത്രീ​ക​ളും മൂ​ന്നു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത്ത​വ​ണ 2,905 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന. അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ 1,91,898 വോ​ട്ട​ർ​മാ​രി​ൽ 94,153 പു​രു​ഷ​ന്മാ​രും 97,745 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. അ​രൂ​രി​ൽ 1,962 പു​തി​യ വോ​ട്ട​ർ​മാ​രു​ണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.