കാഞ്ഞങ്ങാട്: ആഘോഷങ്ങൾക്ക് അന്യസംസ്ഥാനങ്ങളിൽനിന്നും ലോഡ് കണക്കിന് ചെണ്ടുമല്ലികളാണ് സംസ്ഥാനത്ത് എത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് മറ്റു കൃഷികൾ ഒപ്പം പരീക്ഷണാടിസ്ഥാനത്തിൽ മോനാച്ച ഇരുപത്തിയൊന്നാം വാർഡിൽ പാർവണ പൂർണിമ ജെ എൽ ജി കുടുംബശ്രീ അംഗങ്ങൾ ചെണ്ടുമല്ലി കൃഷി ഇറക്കിയത്.[www.malabarflash.com]
അവരുടെ സ്വപ്നങ്ങൾക്കും അധ്വാനത്തിനു സുഗന്ധവും ആനന്ദവും ഏകി നൂറുമേനി വിളവാണ് ഈ വനിതാകൂട്ടായ്മ ലഭിച്ചത്. പി സുനിത, കെ സിന്ധു, എം വി അജിത, ഇ. വി സുധ, എം.വി ഷീബിജ, പി നാരായണി എന്നിവരാണ് ചെണ്ടുമല്ലി കൃഷിയിൽ വിജയഗാഥ രചിച്ചത്.
വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി ജയചന്ദ്രൻ മോനാച്ച അധ്യക്ഷനായി. ജില്ലാ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ മുഖ്യാതിഥിയായി. ഇ വി രാഘവൻ നായർ, പി ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
No comments:
Post a Comment